ചിക്കാഗോ: ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടതകൾ വിശ്വാസികളുടെ അവകാശമായി കാണണമെന്നും മരണം വന്നാലും മാറാതെ ക്രിസ്തുവിനെ പിന്തുടരണമെന്നും ഡോ മുരളിധർ പ്രസ്താവിച്ചു. ശനിയാഴ്ച വൈകിട്ടു FPCC യുടെ ആഭിമുഖ്യത്തിൽ ഈലോസ് ഫുൾ ഗോസ്‌പെൽ ചർച്ച് നടത്തിയ ഓഗസ്റ്റ് മാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ പ്രിൻസ് പോൾ നേതൃത്വം നൽകിയ യോഗത്തിൽ പാസ്റ്റർ കെ വി എബ്രഹാം, പാസ്റ്റർ വിൽസൺ എബ്രഹാം, പാസ്റ്റർ ജെയ് ജോൺ എന്നിവർ പ്രാർത്ഥിച്ചു. FPCC കൺവീനർ പാസ്റ്റർ എം ജി ജോൺസൻ പ്രസ്താവന നടത്തി. ഡാനി ജോൺസൻ, ആരോൺ പോൾ എന്നിവരുടെ നേതൃത്വത്തിൽ പ്രയ്‌സ് ആൻഡ് വർഷിപ് നടന്നു.പാസ്റ്റർ ജോൺ ടി കുര്യൻ സമാപന പ്രാർത്ഥന നടത്തി ആശിർവാദം പറഞ്ഞു.
ചില നാളുകൾക്ക് മുൻപ് കോവിഡ് ബാധിതനായി അത്യസന്ന നിലയിൽ കഴിഞ്ഞിരുന്ന ഡോക്ടർ മുരളിധർ അനേകം ദൈവമക്കളുടെ പ്രാർത്ഥനയുടെ മറുപടിയായി സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം പ്രസ്താവിച്ചു.