സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങൾ നടന്നു
സിഡ്നി: സിഡ്നി പെന്തകോസ്ത് ഫെല്ലോഷിപ് (SPF Church) എല്ലാമാസവും നടത്തിവരുന്ന സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി, 19 ഓഗസ്റ്റ് രാവിലെ 10 മണി മുതൽ സിഡ്നിയിൽ പെൻറിത്തു കൗൺസിലിന്റെ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തുകയുണ്ടായി. യേശുക്രിസ്തുവിൽ കൂടെയുള്ള രക്ഷയെ പ്രസംഗിക്കുകയും, മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. കൂടാതെ, ട്രാക്ട് വിതരണവും, മറ്റു പേഴ്സണൽ ഇവാൻജെലിസം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
സുവിശേഷ സ്നേഹികളായ ബിജു എ. വൈ, ദീപു, ജിൻസൺ (SPF Secretary), ടോണി ഫിലിപ്പ് (KE Australia Secretary) തുടങ്ങിയവർ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.