ഇസ്രയേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി
ജറുസലേം: ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ കവാടം ഇസ്രയേൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. മണ്ണും പാറയും ഉപയോഗിച്ച് നിർമിച്ച 5500 വർഷം പഴക്കമുള്ള കവാടമാണ് കണ്ടെത്തിയത്. പുരാതന നഗരമായ ടെൽ ഇറാനിയിലേക്കുള്ള പ്രവേശന കവാടമാണിതെന്ന് ഇസ്രയേൽ പുരാവസ്തു അതോറിറ്റി അറിയിച്ചു. ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി കിര്യാത് ഗാട്ട് പ്രദേശത്ത് കുഴിയെടുത്തപ്പോഴായിരുന്നു കണ്ടെത്തൽ.