അഫ്‌ഗാനിൽ 
30 ശതമാനം 
പുസ്‌തകശാല പൂട്ടി

കാബൂൾ: വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന്‌ അഫ്‌ഗാനിസ്ഥാനിലെ 30 ശതമാനം പുസ്‌തകശാലകൾ പൂട്ടിയതായി റിപ്പോർട്ട്‌. പുസ്തകവ്യാപാരികളുടെ പ്രശ്‌നങ്ങൾ വിലയിരുത്താനുള്ള കമീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിൽപ്പന കുറഞ്ഞതിനാൽ നികുതി അടയ്‌ക്കാൻ ഉടമകൾ ബുദ്ധിമുട്ടുന്നതായും കമീഷൻ അംഗം അബ്ദുൾ വുദോദ് മുഖ്തർസാദ പറഞ്ഞു. ‘ഞങ്ങൾ 500-ൽ അധികം പുസ്തകങ്ങൾ വിറ്റിരുന്നു. ഇവിടെ 200 ലൈബ്രേറിയൻമാരുണ്ടായിരുന്നു, പക്ഷേ, ഇപ്പോൾ അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു–- അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലും സർവകലാശാലകളിലും പെൺകുട്ടികൾക്ക്‌ വിലക്ക്‌ വന്നതും ജനങ്ങൾക്ക്‌ പുസ്‌തകങ്ങൾ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതും വിൽപ്പനയെ ബാധിച്ചെന്ന്‌ വ്യാപാരികൾ പറയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply