കൂട്ടുമ്മേൽ പെണ്ണമ്മ ജോർജ് (77) അക്കരെ നാട്ടിൽ
ചിക്കാഗോ: പുതുപ്പള്ളി മള്ളിയിലായ കൂട്ടുമ്മേൽ പരേതനായ പാസ്റ്റർ കെ എ ജോർജിന്റെ( കൊച്ചു സാർ ) ഭാര്യ പെണ്ണമ്മ ജോർജ് (77 വയസ് ) നിര്യാതയായി. അമയന്നൂർ ഇടയാടിൽ കുടുംബാംഗവും പുതുപ്പള്ളി അഗപ്പെ ഗോസ്‌പെൽ സെന്റർ ചർച്ച് ഓഫ് ഗോഡ് സഭാഗവും ആണ് പരേത.
ആൻട്രുസ് ജോർജ് (ഷാജി കൂട്ടുമ്മേൽ ചിക്കാഗോ ), പാമ്പാടി എൻ എം എൽ പി സ്കൂൾ റിട്ട. ഹെഡ് മിസ്റ്റർസ് മറിയാമ്മ കെ ജോർജ് (ബീന)എന്നിവർ മക്കളും ബ്യൂല (ചിക്കാഗോ), ഐപിസി പുന്നവേലി സെന്റർ സെക്രട്ടറിയും അത്യാൽ സഭാ ശ്രുഷഷകനുമായ പാസ്റ്റർ ഈ സി കുര്യാക്കോസ് എന്നിവർ മരുമക്കളും ആണ്. ശവസംസ്കാര ശ്രുശുഷകൾ അടുത്ത ബുധൻ വ്യാഴം ദിവസങ്ങളിൽ പുതുപ്പള്ളിയിൽ നടക്കും. വാർത്ത: കുര്യൻ ഫിലിപ്പ്.