വാഹനാപകടം: ജെഫിൻ ജോൺ പ്ലാത്താനത്ത് (23) ഓസ്ട്രേലിയയിൽ മരണമടഞ്ഞു

ഓസ്ട്രേലിയ: സിഡ്നിയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണമടഞ്ഞു. അഡ്‌ലയ്ഡിനടുത്ത് വിർജീനിയയിൽ സ്ഥിരതാമസക്കാരായ ജോൺ മാത്യുവിൻ്റെയും (ജോജി) ആൻസി ജോണിൻ്റെയും മകൻ വാഗ്ഗ വാഗ്ഗ ചാൾസ് സ്റ്റുർട്ട് യൂണിവേഴ്സിറ്റിയിൽ റേഡിയോളജി രണ്ടാം വർഷ വിദ്യാത്ഥി ജെഫിൻ ജോൺ പ്ലാത്താനത്താണ് (23 വയസ്സ്) ഓഗസ്റ്റ് 6 ഞാറാഴ്ച്ച വൈകിട്ട് സിഡ്നിയിൽ നിന്നും വാഗ വാഗ ചാൾസ് സ്റ്റുർട്ട് യുണിവേഴ്സിറ്റി ക്യാമ്പസ്സിലേക്ക് കാറിലുള്ള യാത്ര മദ്ധ്യേ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply