നിർദ്ധന രോഗികൾക്കുള്ള പി വൈ പി എ കോട്ടയം നോർത്ത് സെന്ററിന്റെ ‘സാന്ത്വനം’ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു
കോട്ടയം: ഐ.പി.സി.കോട്ടയം നോർത്ത് സെൻറ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്കൊരു കൈതാങ്ങായി ‘സാന്ത്വനം’ എന്ന പേരിൽ മെഡിക്കൽ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഐപിസി കോട്ടയം നോർത്ത് സെന്റർ മാസയോഗത്തോടൊപ്പംഐ.പി.സി. സീയോൻ ടാബർനാക്കിൾ സഭയിൽ വെച്ച് ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി ബ്രദർ ജെസ്റ്റിൻ നെടുവേലി ഉദ്ഘാടനം നിർവ്വഹിക്കുകയും സെൻറ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി.അലക്സാണ്ടർ സമർപ്പണ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു. പാസ്റ്റർ ഐപ്പ് സി കുര്യൻ ആശംസ അറിയിച്ചത് കൂടാതെ, ബഹു. കോട്ടയം എം.എൽ.എ. ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആശംസ സന്ദേശം അറിയിച്ചു.
കർത്താവായ യേശുക്രിസ്തു കാണിച്ച സമാരിറ്റൻ മിഷൻ മാതൃക പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ആതുര സേവനം ചെയ്യുന്നത്. രോഗവസ്ഥയിൽ നിസ്സഹായരായിപ്പോയ നിർദ്ധന രോഗികൾ പ്രത്യേകാൽ, കിഡ്നി , ക്യാൻസർ , ബാധിതരായ ഏറ്റവും അർഹരായവർക്ക് മുൻഗണന നൽകുന്നു.
ഐപിസി കോട്ടയം നോർത്ത് സെന്ററിലെ നിർധനരായ രോഗികൾക്കാണ് ആദ്യഘട്ട സഹായം എന്ന നിലയിൽ മുൻഗണന കൊടുക്കുന്നത്.