“ശ്രദ്ധ”യുടെ രക്തദാന ക്യാമ്പ് അൽഐനിൽ നടന്നു

ദുബായ്. ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച രക്തദാന ക്യാമ്പ് 2023 ഓഗസ്റ്റ് 5 ശനിഴാഴ്ച വൈകുന്നേരം 04 മണി മുതൽ 09 മണി വരെ അൽ ഐൻ കുവൈത്താത്ത് ലുലു സെന്ററിന്റെ മുൻപിൽ വെച്ചു അബുദാബി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തപ്പെട്ടു. ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ പ്രസിഡന്റ് ശ്രീ. ടി .വി . എം കുട്ടി ഉത്ഘാടനം ചെയ്ത ക്യാമ്പിൽ ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ് ശ്രീ. മുബാറഖ് മുസ്തഫ മുഖ്യാതിഥി ആയി പങ്കെടുത്തു. പൊതുജനങ്ങളിൽ നിന്ന് മികച്ച പങ്കാളിത്തമുണ്ടായി. വിവിധരാജ്യക്കാർ ആയ അനേകർ കടന്ന് വന്ന് രക്തം ദാനം ചെയ്യുവാനിടയായി, ക്രൈസ്തവ എഴുത്തുപുര യുഎഇ പ്രസിഡന്റ് ജോൺസി കടമ്മനിട്ട, ശ്രദ്ധ കോഡിനേറ്റർ ജിൻസ് കെ ജോയ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading