ഹൃദയാഘാതം: ജോബി അലക്സാണ്ടർ (41) മരണമടഞ്ഞു
കൊട്ടാരക്കര: കുവൈറ്റ് പ്രവാസിയായ കിഴക്കെത്തെരുവ് പടിഞ്ഞാറെ വീട്ടിൽ കൂരാക്കാരൻ അലക്സാണ്ടറുടെ മകൻ ജോബി അലക്സാണ്ടറാണ് (41) നാട്ടിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.
കുവൈറ്റിൽ നിന്ന് ലീവിൽ വന്ന ജോബി കുടുംബത്തോടൊപ്പം വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങി വരുമ്പോൾ ദേശിയ പാതയിൽ കൊമ്പഴയിൽ വച്ച് ജൂലൈ 29 ശനിയാഴ്ച്ച രാത്രി 8 മണിയോടെ നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാഗ്പൂരിൽ താമസിക്കുന്ന സഹോദരൻ ആശുപത്രിയിൽ എത്തിയാലുടൻ ഇന്ന് തന്നെ ഭൗതീക ശരീരം കൊട്ടാരക്കര കിഴക്കെത്തെരുവ് പടിഞ്ഞാറെവീട്ടിൽ കൊണ്ടുവരുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.