വൈ പി ഇ സെന്റർ സെക്രട്ടറിമാരുടെ യോഗം നടന്നു
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന വിഭാഗമായ വൈ പി ഇയുടെ സെന്റർ സെക്രട്ടറിമാരുടെ യോഗം ഇരുപത്തിയെട്ടാം തീയതി വെള്ളിയാഴ്ച്ച മുളക്കുഴ ഹെഡ്ക്വാട്ടേഴ്സിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് മുഖ്യ സന്ദേശം നൽകി.
സ്റ്റേറ്റ് സെക്രട്ടറി ബ്രദർ റോഹൻ റോയ് തുടർന്നുള്ള വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു ആശംസയറിയിച്ചു.സ്റ്റേറ്റ് ട്രെഷറർ പാസ്റ്റർ വൈജുമോൻ സ്വാഗതവും സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് നന്ദിയും അറിയിച്ചു. വൈ പി ഇ സ്റ്റേറ്റ് ബോർഡ് യോഗത്തിന് നേതൃത്വം വഹിച്ചു.