കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം മാധ്യമ സെമിനാർ ഡാളസിൽ
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്
കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ വച്ചു നടക്കുന്ന സെമിനാറിൽ ക്രിസ്തീയ പത്രപ്രവർത്തരും എഴുത്തുകാരുമായ അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയ്സ് പാണ്ടനാട് എന്നിവർ “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.
ആധുനിക ഭാരതത്തിലെ സമകാലീന രാഷ്ട്രീയ – സാമൂഹിക പശ്ചാത്തലത്തിൽ ക്രിസ്തീയ വിശ്വാസം നേരിടുന്ന വെല്ലുവിളികൾ, മണിപ്പൂർ ഉൾപ്പെടെ ഭാരതത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളുടെ പിന്നാമ്പുറങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുന്നു.
തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ പങ്കെടുക്കും.
Dallas Worship Center. 1039 N Interstate 35E, Suite # 308 Carrollton, TX 75006