മെറീന ലുക്കോസ് (46) യു.കെയിൽ നിര്യാതയായി
പ്രിസ്റ്റൺ: യു.കെയിലെ പ്രിസ്റ്റൺ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന എറണാട്ടുകളത്തിൽ മെറീന ലുക്കോസ്(46) ഇന്നലെ വെക്കുന്നേരം 8 മണിക്ക് നിര്യാതയായി. കടിനമായ പല്ല് വേദനെയെ തുടർന്ന് വെളിയാഴ്ചയാണ് മെറിനയെ ആശുപത്രിയിൽ പ്രിവേശിപ്പിച്ചത്. ആശുപത്രിയിൽ ഇരിക്കെ തുടരെ തുടരെ പക്ഷാഘാതം ഉണ്ടാവുകയും രോഗനില വഷളാകുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറിന ഇന്നലെ മരണമടയുകയായിരുന്നു. നാട്ടില്‍ ആലപ്പുഴ കണ്ണക്കര സ്വദേശിയായ മെറീന രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്.
രണ്ട് പെൺകുട്ടികളുടെ മാതാവായ മെറിന യു.കെയിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. നിയനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മെറിനയുടെ ആകസ്മിക നിര്യാണത്തിൽ ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും!