മണിപ്പുരിൽ പ്രധാനമന്ത്രി ഇടപെടണമെന്നു മെയ്തെയ് ക്രൈസ്തവർ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ ക​ലാ​പം 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​ധാ​ന​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മെ​യ്തെ​യ്ക​ൾ. ക​ലാ​പം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി അ​നു​കൂ​ല മെ​യ്തെ​യ് ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലും ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ‌​രാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ, ക​ലാ​പം ശാ​ന്ത​മാ​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഡ​ൽ​ഹി കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ മെ​യ്തെ​യ് ക്രൈ​സ്ത​വ സ​ഭ​ക​ളും മെ​യ്തെ​യ് പ​ര​ന്പ​രാ​ഗ​ത സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കു​ക്കി-​മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​ർ ത​മ്മി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​തു​വ​രെ ഇ​ട​പെ​ട്ടി​ട്ടി​ല്ല.

മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല. മ​ണി​പ്പു​രി​ന്‍റെ ഐ​ക്യ​ത്തി​നാ​യാ​ണ് മെ​യ്തെ​യ് ക്രൈ​സ്ത​വ​ർ നി​ല​കൊ​ള്ളു​ന്ന​ത്. മ​ണി​പ്പു​രി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ പ്രേ​ര​ണ​യി​ലു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​തി​ഷേ​ധ​യോ​ഗം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കോ​ണ്‍സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ് ഹാ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply