അ​ന്ധവി​ശ്വാ​സം ത​ട​യാ​നു​ള്ള ബി​ൽ സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നു പി​ന്നാ​ലെ അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​രാ​വും ത​ട​യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു. അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യു​ന്ന​തി​നാ​യി നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ക​ര​ടു ബി​ൽ പി​ൻ​വ​ലി​ച്ചു.

വി​ശ്വാ​സ​വും അ​ന്ധ​വി​ശ്വാ​സ​വും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന​തി​ൽ നി​യ​മ​ത്തി​ൽ അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​ട് ബി​ൽ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​രം നി​യ​മ- സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള്ള പു​തു​ക്കി​യ ബി​ൽ ത​യാ​റാ​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു പ്രാ​യോ​ഗി​ക ത​ല​ത്തി​ലാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ കൂ​ട്ട ന​ര​ബ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യു​ന്ന​തി​നു​ള്ള ക​ര​ടു ബി​ൽ ത​യാ​റാ​ക്കി​യ​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ കൊ​ണ്ടു വ​രു​മെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്നു ക​ര​ടു ബി​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു കൊ​ണ്ടു വ​ന്നെ​ങ്കി​ലും വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ജ​ണ്ട​യി​ൽ നി​ന്നു പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply