ദുബൈയിൽ ഉല്ലാസ നൗകയ്ക്ക് തീപിടിച്ചു
ദുബായ്: യു.എ.ഇയില്‍ ഉല്ലാസ നൗകക്ക് തീപിടിച്ചു. ദുബായ് കോര്‍ണിഷില്‍ ഇന്ന് (ഞായറാഴ്ച) രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫെന്‍സ് അതോറിറ്റി തീയണച്ചു.
ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.