വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി 12 -മത് ബിരുദദാന സമ്മേളനം ജൂലൈ 8 ന്
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്
ഷാർജാ: ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രെഡിഷൻ (IATA) അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 12 മത് ബിരുദദാന സമ്മേളനം ജൂലൈ 8, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.
റവ . ഡോ . സ്റ്റാലിൻ കെ . തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ ), ഡോ . ജെയിംസ് ആൻഡ്രൂ വിൽസൺ, കാനഡ (IATA ഇന്റർനാഷണൽ ഓർഗനിസർ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ . ഡോ . വിൽസൺ ജോസഫ് അറിയിച്ചു. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി ) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി.
ഈ വർഷത്തെ തീം സൗഹൃദ ദൗത്യം (Mission in Harmony ) എന്നതാണ്. M. Th(മാസ്റ്റർ ഓഫ് തിയോളജി ) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി ) B. Th ( ബാച്‌ലർ ഓഫ് തിയോളജി ) D. Th( ഡിപ്ലോമ ഇൻ തിയോളജി ) C. Th ( സർട്ടിഫിക്കറ്റ് ഇൻ തിയോളജി ) എന്നീ കോഴ്സുകളുടെ ബിരുദദാനം ഇന്ന് നടക്കുന്നതിനോടോപ്പം പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 19 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ . റോയ് ജോർജ് അറിയിച്ചു. WCCT കൊയർ ഗാന ശ്രുശൂഷക്ക് നേതൃത്വം നൽകും.