റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ; പ്രസിഡന്റ് രാജൻ ആര്യപ്പള്ളി, സെക്രട്ടറി നിബു വെള്ളവന്താനം
ലാങ്കാസ്റ്റർ: നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം (2023 -2025) തെരഞ്ഞെടുപ്പ് നടന്നു. 38- മത് P C N A K കോൺഫറൻസി നോടനുബന്ധിച്ചു നടന്ന റൈറ്റേഴ്സ് ഫോറം ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി രാജൻ ആര്യപ്പള്ളി വൈസ് പ്രസിഡന്റായി സാം മാത്യു (ഡാളസ്) ജനറൽ സെക്രട്ടറിയായി നിബു വെള്ളവന്താനം (ഫ്ലോറിഡാ) ജോ. സെക്രട്ടറിയായി എബിൻ അലക്സ് (കാനഡ), ട്രഷററായി ഡോ. ജോളി ജോസഫ് (ഹൂസ്റ്റൺ) ലേഡീസ് പ്രതിനിധി ഡോ. ഷൈനി റോജൻ (ന്യൂയോർക്) എന്നിവരെയും തെരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റും വർഷിപ്പ് ലീഡറുമാണ് ജോയിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എബിൻ അലക്സ്.