മണിപ്പൂരിനായി ഇന്ന് പ്രാർത്ഥനാ സമ്മേളനം ഒരുക്കി പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ
കോട്ടയം: മണിപ്പൂരിൽ ക്രിസ്തീയ വിശ്വാസികൾക്കുനേരെ നടക്കുന്ന വർഗ്ഗീയ കലാപങ്ങൾക്കും കൊലപാതകങ്ങൾക്കും മാറ്റം ഉണ്ടാകുവാനും ആ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും വേണ്ടി കോട്ടയം നോർത്ത് സെന്റർ പെന്തക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിന് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രാർത്ഥന ഇന്ന് (30.06.2023) വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ വടവാതൂര്‍ ഏബനേസർ ചർച്ചിൽ വെച്ച് നടക്കുന്നതായിരിക്കും.
സഭാ സംഘടനാ വ്യത്യാസം കൂടാതെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നു. ഉത്തരേന്ത്യയെ വഹിച്ചും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടത്തപ്പെടുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജന വിഭാഗങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥനയിൽ അണിചേരാം. ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




- Advertisement -