എ.ജി. ദക്ഷിണ മേഖല: അനുമോദന സമ്മേളനം ജൂലൈ 2ന്
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ സണ്ടേസ്കൂൾ വിദ്യാർത്ഥികളിൽ നിന്നും 2022 – 2023 അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+/ A1 നേടിയ വിദ്യാർത്ഥികളെ 2023 ജൂലൈ 2 ഞായറാഴ്ച വൈകുന്നേരം 3.30 ന് കടുക്കാമൂട്, എ.ജി. ദക്ഷിണ മേഖല ഓഫീസിൽ വച്ച് അനുമോദിക്കുന്നു.
എ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ പി.കെ. ജോസ് (എ. ജി. മലയാളം ഡിസ്ട്രിക്ട് ട്രഷറർ) ആശംസ അറിയിക്കും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് നേതൃത്വം നൽകും.




- Advertisement -