മണിപ്പൂർ സംഘർഷം: മൗന ജാഥ നടത്തി റാന്നി മാർത്തോമ്മാ യുവജനസഖ്യം
റാന്നി: മണിപ്പൂരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് റാന്നി A സെന്റർ മാർത്തോമ്മാ യുവജനസഖ്യം മൗന ജാഥ നടത്തി. റൈറ്റ് റവ. തോമസ് മാർ തിമതിയോസ് തിരുമേനി ജാഥ ഉദ്ഘാടനം ചെയ്തു. അമ്പതോളം യുവജനങ്ങളും, പതിനഞ്ചോളം പട്ടക്കാരും ജാഥയിൽ പങ്കെടുത്തു.