എഡിറ്റോറിയൽ: ആരോഗ്യമുള്ള സമൂഹമാകട്ടെ നമ്മുടെ സ്വപ്നം | ബിൻസൺ കെ. ബാബു
ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം. ലോകമെമ്പാടും പകർച്ചവ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകൾക്കെതിരെ വിദ്യാലയങ്ങളിലും നാട്ടിലും ബോധവൽക്കരണം നൽകുക എന്ന നിലയിൽ ആഗോളതലത്തിൽ ജൂൺ 26 ‘ലോക മയക്കുമരുന്നു വിരുദ്ധ ദിനമായി’ ആചരിക്കുന്നു. 1987 ജൂൺ 26 മുതലാണ് ലോക ലഹരി വിരുദ്ധ ദിനമായി ജൂൺ 26 ആചരിച്ചു തുടങ്ങിയത്. പലവിധ രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കുന്ന ദിനം കൂടിയാണിത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. ഈ യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്.
ഇന്നത്തെ സമൂഹത്തിൽ നാം നോക്കുകയാണെങ്കിൽ ആക്രമണങ്ങളും കൊലപാതകങ്ങളുമെല്ലാം അനവധിയായി നടന്നുകൊണ്ടിരിക്കുന്നു. ലഹരി മരുന്നുകളും,മദ്യങ്ങളും അകത്തു ചെന്നാൽ അവന്റെ നില വിട്ടാൽ എന്തും ചെയ്യുന്ന സ്വഭാവം കാണാൻ സാധിക്കും.സ്കൂൾ കുട്ടികളിൽ പോലും മയക്കുമരുന്ന് ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനെതിരെ പ്രവർത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം വരും നാളുകളിൽ സമൂഹത്തെ നാശത്തിൽ കൊണ്ടെത്തിക്കും.
നാം വളരെ ഗൗരവമായി ഇടപെടേണ്ട വിഷയമാണ് ഇത്. ക്രൈസ്തവ യുവജന സംഘടകൾ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ തയ്യാറാവണം.സ്‌കൂളുകളിലും, ചുറ്റുപാടുകളിലും ബോധവത്ക്കരണ ക്ലാസുകൾ കൊടുക്കുന്നത് നന്നായിരിക്കും.സാമൂഹ്യ മാധ്യമങ്ങൾ വഴി നമുക്ക് പറ്റുന്ന സാഹചര്യങ്ങൾ ഉപയോഗിച്ച് ലഹരിക്കെതിരെ പരിധിയില്ലാതെ പോരാട്ടം നടത്തുക. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം ആരോഗ്യമുള്ള സമൂഹത്തെ നമുക്ക് പണിതെടുക്കാം.