ദൈവജനം ആത്മപകർച്ചയുടെ അടുത്ത തലങ്ങളിലേക്ക് ഏല്പിക്കപ്പെടണം: പാസ്റ്റർ ബൈജു മാലക്കര

ആത്മപകർച്ച 2023 കോൺഫറൻസിന് അനുഗ്രഹീത സമാപ്തി

ടോറൊന്റോ: ഈ കാലഘട്ടത്തിൽ ദൈവജനം ആത്മപകർച്ചയുടെ അടുത്ത തലങ്ങളിലേക്ക് ഏൽപ്പിക്കപ്പെടണമെന്ന് പാസ്റ്റർ ബൈജു മാലക്കര. ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആത്മപകർച്ച 2023 പവർ കോൺഫറൻസിൽ ഈ കാലഘട്ടത്തിന്അനിവാര്യമായ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഒന്റാറിയോ യൂണിറ്റ് പ്രസിഡണ്ട്‌ ഇവാ. ബിജു പി സാം അധ്യക്ഷത വഹിച്ച കോൺഫെറെൻസിൽ ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റ് ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. ഇവാ. ജിജി കുരുവിള ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചു. ടോറൊന്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ദൈവദാസന്മാരും പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ എബിൻ അലക്സ്, പ്രൊജക്റ്റ് ജോയിന്റ് സെക്രട്ടറി ഇവാ. ഷെബു തരകൻ, ഒന്റാറിയോ യൂണിറ്റ് ഭാരവാഹികൾ, കാനഡ ചാപ്റ്റർ പ്രതിനിധികൾ തുടങ്ങിയവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകി.

വാർത്ത: ഗ്രേയ്‌സൺ സണ്ണി, ടോറൊന്റോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply