കുമ്പനാട് പ്ലാവേലിപറമ്പിൽ ഇവാ.പി.വി.മത്തായി (88) അക്കരെ നാട്ടിൽ
ബെംഗളൂരു: കുമ്പനാട് പ്ലാവേലിപറമ്പിൽ ഇവാ.പി.വി.മത്തായി (88) ലിംഗരാജപുരം ഓയിൽമിൽ റോഡിലെ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ.പി.സി. കമ്മനഹള്ളി ശാലോം വർഷിപ്പ് സെന്റർ സഭാംഗമാണ്.
പി.ഡബ്ല്യു.ഡി മുൻ ഉദ്യോഗസ്ഥനായിരുന്ന പരേതൻ 1984 മുതൽ കർണാടകയിലെ ഗ്രാമ സുവിശേഷികരണത്തിൽ സജീവ പ്രവർത്തകനായിരുന്നു.
സംസ്കാരം ജൂൺ 22 വ്യാഴം രാവിലെ 9 ന് ബാംഗ്ലൂർ ഹൊറമാവ് അഗര ഐ.പി.സി ഹെഡ് ക്വാർട്ടേഴ്സിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ: അന്നമ്മ മാത്യൂ (അമ്മിണി ) പുതുശ്ശേരി വഴനശ്ശേരിൽ കുടുംബാംഗം.
മക്കൾ: ബെറ്റി ഫിന്നി (കുമ്പനാട് ), പാസ്റ്റർ ബൈജു മാത്യൂ, ബീന ഷാജി (ഇരുവരും യു.എസ്.എ), പാസ്റ്റർ.ബിജു മാത്യൂ (ദോഹ).
മരുമക്കൾ:. ഫിന്നി, സൂസൻ, ഷാജി, ഷിബി.