അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ വച്ച് പ്രാർത്ഥന മീറ്റിംഗ് നടക്കും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും.




- Advertisement -