നയാഗ്ര പ്രയർ സെന്റർ സന്ദേശ സൈക്കിൾ റാലി
നയാഗ്ര: കാനഡയിലെ ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടത്തിൽ നയാഗ്ര പ്രയർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ സന്ദേശ സൈക്കിൾ റാലി നടത്തപ്പെടുന്നു. Know Jesus Know Peace എന്ന സന്ദേശം നൂറുക്കണക്കിന് ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിക്കുന്ന സന്ദേശ റാലി ട്രൂറിസ്റ്റ് കേന്ദ്രമായ Niagara-On- The Lake ൽ നടത്തപ്പെടുന്നു.
ജൂൺ 24 5pm ന് ആരംഭിക്കുന്ന സന്ദേശ റാലിയിൽ നിരവധി യുവതി യുവാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സഭാശ്രിശ്രൂഷകൻ പാസ്റ്റർ ബിനു ജേക്കബ് ഫ്ലാഫ് ഓഫ് ചെയ്യുന്ന റാലി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി കടന്ന് പോകും. ബ്രദർ ബീജോയിരാജു കുട്ടി, ബ്രദർ ജെറീം ജോർജ്ജ് എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.