യു.കെയിൽ ഒരു മലയാളി മറ്റൊരു മലയാളിയെ കുത്തിക്കൊന്നു
ലണ്ടന്‍: യു.കെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഒരു കൊലപതാകം മലയാളി സമൂഹത്തിനിടയില്‍ നടന്നിരിക്കുന്നു. പെക്കാമിലെ സതാംപ്ടണ്‍ വേയില്‍ ഒരു മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് മരിച്ചത്.
16നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. സതാംപ്ടണ്‍ വേയിലുള്ള ഒരു വീടിനുള്ളില്‍ തുടങ്ങിയ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ വേറെയും മലയാളികള്‍ ഉണ്ടായിരുന്നു. അര്‍ധരാത്രി ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് താമസക്കാര്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അടുത്തുള്ള കടയ്ക്കുള്ളില്‍ കയറി ആക്രമണത്തില്‍ നിന്ന് രക്ഷതേടുകയായിരുന്നു.