കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവയിൽ നടത്തപ്പെടും.
ഒഷാവ കൺവെൻഷൻ സെന്ററിൽ നടത്തപ്പെടുന്ന ഈ വാർഷിക ക്യാമ്പിൽ കാനഡയിലെ വിവിധ പ്രവിഷ്യകളിലെ യുവജനങ്ങൾ പങ്കെടുക്കും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. വെള്ളി, ശനി വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ
പാസ്റ്റർ.ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും. ക്രൈസ്തവ ലോകത്തിലെ പ്രമുഖ ഗായകരായ ബ്രദർ. ഇമ്മനുവൽ കെ ബി, ബ്രദർ.ഇമ്മാനുവൽ ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള
‘ ടിം കിഡ്‌സ്‘ വി.ബി.സ് സെഷനുകൾ 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് നടത്തപ്പെടും.
ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിലേക് വരുന്നവർക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഗെയിംസ് സെഷൻസ്, ടാലെന്റ നൈറ്റ്, കൗൺസിലിംഗ് സെഷൻസ്, കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി അനേകം വ്യത്യസ്ത പ്രോഗ്രാമുകൾ ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്. ഞായറാഴ്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പിലെ കൂട്ടായ്മകളുടെ സംയുകത ആരാധനയോടെ ക്യാമ്പിന് സമാപനം കുറിക്കും. ആത്മീകപരമായും
സാമൂഹികപരമായയും പ്രവർത്തന ങ്ങൾകൊണ്ട് ഈ കാലഘട്ടത്തിൽ ജനശ്രദ്ധ ആകർഷിച്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പ് അനേകം യുവ ജനങ്ങൾക്ക് മാതൃകയായി മുന്നേറുന്നു. ഫീഡ് ദ ഹോംലസ്, കൗൺസിലിംഗ്, ക്യാമ്പുകൾ, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സി.സ്.ജി യുവജനങ്ങളെ പങ്കെടുപ്പിച്ചു ചെയുന്നു.
ഇമ്പാക്ട് 23 ലേക്ക് ഏവരുടെയും സാന്നിധ്യവും പ്രാർത്ഥന പിന്തുണയും സ്വാഗതം ചെയ്യുന്നതായി ക്യാമ്പ് കമ്മറ്റി അറിയിച്ചു.