യു.പി.എഫ് – ഈസ്റ്റേൺ റീജിയൺ യു.എ.ഇ ക്ക് പുതിയ നേതൃത്വം
ഫുജൈറ: യു എ ഇ യിലെ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, കൽബ്ബ, ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ -യു.എ.ഇ യുടെ 2023 – 2024 വർഷത്തിലെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പാസ്റ്റർ ജയിംസ് ഈപ്പൻ (ചർച്ച് ഓഫ് ഗോഡ്) രക്ഷാധികാരിയായും പാസ്റ്റർ എം വി സൈമൺ (ഗീഹോൻ ഐ പി സി) പ്രസിഡണ്ടായും പാസ്റ്റർ ഫിലിപ്പ് ജെ.എം (ഫുൾ ഗോസ്പൽ പ്രെയ്സ് & പ്രയർ ഫെലോഷിപ്പ്) വൈസ് പ്രസിഡണ്ടായും പാസ്റ്റർ ബിജു വർഗ്ഗീസ് (അസംബ്ലീസ് ഓഫ് ഗോഡ്) സെക്രട്ടറിയായും പാസ്റ്റർ ടി.കെ അലക്‌സാണ്ടർ (ഷാജി) (അസംബ്ലി ചർച്ച് ) ജോയിന്റ് സെക്രട്ടറിയായും ബ്രദർ ലാലു പോൾ( ചർച്ച് ഓഫ് ഗോഡ്) ട്രഷറാറായും ബ്രദർ മാത്യു ശാമുവേൽ(ഫുജൈറ എ.ജി) , ബ്രദർ അജി ജോയി (ഗീഹോൻ ഐ പി സി) , ബ്രദർ ലിൻസൺ ജോസഫ് (എൻലൈറ്റൻ കോർഫക്കാൻ, ബ്രദർ സുജു മത്തായി (ഫുജൈറ എ.ജി), ബ്രദർ സുജിൻ ജോയി (ചർച്ച് ഓഫ് ഗോഡ് ദിബ്ബ) , ബ്രദർ വിൽസൺ തോമസ് (ഫുജൈറ ചർച്ച് ഓഫ് ഗോഡ്) തുടങ്ങിയവർ എക്സിക്യൂട്ടീവ് മെമ്പേഴ്സായുമുള്ള കമ്മിറ്റിയാണ് നിലവിൽവന്നത്.
ജൂൺ 12ന് ഫുജൈറ ഗീഹോൻ ഐ പി സി ശുശ്രുഷകനായ പാസ്റ്റർ എം വി സൈമണിന്റെ ഭവനത്തിൽ നടന്ന ശുശ്രൂഷകന്മാരുടെയും സഭാ പ്രതിനിധികളുടേയും സമ്മേളനത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.