അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 24 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.

അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്നതായ ജനറൽബോഡി മീറ്റിങ്ങിൽ വച്ചാണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ ( പ്രസിഡന്റ്) അനി എബി( വൈസ് പ്രസിഡന്റ് ) ജോളി ജോർജ്( സെക്രട്ടറി) ഡെയ്സി സാമുവേല്‍ ( ജോയിൻ സെക്രട്ടറി ) ബിജി ജോജി മാത്യു( ട്രഷറർ ) ലീന ഷാജി( ജോയിൻ ട്രഷറർ) ബിനിത ജോജി ( കൊയർ കോഡിനേറ്റർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

പ്രസ്തുത മീറ്റിംഗിൽ അപ്കോൺ എക്സിക്യൂട്ടീവ് അംഗങ്ങളും അംഗത്വ സഭകളിലെ ശുശ്രൂഷകന്മാരും പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply