ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ഉത്ഘാടനം നടന്നു

കുവൈറ്റ്: കുവൈറ്റിലുള്ള ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ആഭിമുഖ്യത്തിൽ ജൂൺ7,8, 9 തീയതികളിൽ നടത്തപ്പെട്ട കൺവെൻഷനോട് അബന്ധിച്ച് ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ഉത്ഘാടനം ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദോഹ സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ റെജി കുര്യൻ എബ്രഹാം പ്രാർത്ഥിച്ച് ആശിർവദിച്ചു.

റീജിയൻ ഭാരവാഹികളായി പാസ്റ്റർ സാം തോമസ് (പ്രസിഡന്റ്), പാസ്റ്റർ മാത്യു തോമസ് (സെക്രട്ടറി), ബ്രദർ ജോസഫ് ഫിലിപ്പ് (ട്രെഷറർ), ബ്രദർ റോജർ അഗസ്റ്റിൻ (മിഷൻ ഡയറക്ടർ), ബ്രദർ ഷെറിൻ ജോസ് തോമസ് സൺഡേ സ്കൂൾ കോഓർഡിനേറ്റർ), ബ്രദർ ജിതിൻ ആൻഡ്രൂസ് (യൂത്ത് കോഓർഡിനേറ്റർ), സിസ്റ്റർ ത്രേസിയാമ്മ തോമസ് (ലേഡീസ് ഫെല്ലോഷിപ്പ് കോഓർഡിനേറ്റർ) എന്നിവരെയും കൌൺസിൽ അംഗങ്ങളായി 15 പേരെയും തെരെഞ്ഞെടുത്തു.

ജൂൺ 7,8 തീയതികളിൽ നടത്തപ്പെട്ട പ്രഥമ കൺവെൻഷനിൽ പാസ്റ്റർ ബിജു തമ്പി വചനം ശുശ്രൂഷിച്ചു. ജൂൺ 9 വെള്ളിയാഴ്ച രാവിലെ നടത്തപ്പെട്ട സംയുക്ത ആരാധനയിൽ പാസ്റ്റർ റെജി കുര്യൻ വചനം ശുശ്രൂഷിച്ചു. പാസ്റ്റർ സാം തോമസ്, പാസ്റ്റർ മാത്യു തോമസ് പാസ്റ്റർ ഷാജി തോമസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply