ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു എ ഇ റീജിയന് പുതിയ നേതൃത്വം
യു എ ഇ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു എ ഇ റീജിയന് പുതിയ നേതൃത്വം. പാസ്റ്റർ ജോൺസൺ ബേബി അലൈൻന്റെ നേത്യത്വത്തിൽ യുഎഇയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ സാം കോശി (ദുബൈ)യാണ് റീജിയന്റെ അസോസിയേറ്റ് കോർഡിനേറ്റർ. പാസ്റ്റർ ഗിൽബർട്ട് ജോർജ് സെക്രട്ടറിയായി പ്രവർത്തിക്കും.
അബുദാബിയിൽ ഡോ. ഷിബു വർഗീസും ദുബൈ ഷാർജാ മേഖലയിൽ ഡോ. കെ ബി ജോർജുകുട്ടിയും റാസൽഖൈമയിൽ പാസ്റ്റർ ഗിൽബർട്ട് ജോർജും സെന്റർ പാസ്റ്റർമാരായി പ്രവർത്തിക്കും.
മറ്റു ഭാരവാഹികൾ – അബുദാബി : പാസ്റ്റർ മാത്യു ജോർജ്(അസോ. സെന്റർ പാസ്റ്റർ), പാസ്റ്റർ ഡെന്നി സാം ജേക്കബ് ( സെക്രട്ടറി), ഇവാ. ബിനിഷ് ജോൺ ബെന്നി (കോർഡിനേറ്റർ) ദുബൈ – ഷാർജ: പാസ്റ്റർ ബേബി മാത്യു (അസോ. സെന്റർ പാസ്റ്റർ) പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ (സെക്രട്ടറി, കോർഡിനേറ്റർ) റാസൽഖൈമ: പാസ്റ്റർ സാം കോശി (അസോ. സെന്റർ പാസ്റ്റർ), പാസ്റ്റർ തോമസ് വർഗീസ് (സെക്രട്ടറി), പാസ്റ്റർ റെജി ജോൺ (കോർഡിനേറ്റർ)