ഡോക്ടർ പി കെ ഡേവിഡ് അക്കരെ നാട്ടിൽ
ഒട്ടൻഛത്രം: ഡോക്ടർ പി കെ ഡേവിഡ് (87) നിര്യാതനായി. മണ്ണടി തെങ്ങ് വിളയിൽ കുടുംബാംഗമാണ്. ആലുവ യു.സി കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്(1963), എന്നിവിടങ്ങളിൽ പഠനം. കർണാടകത്തിൽ നിന്ന് സർജറിയിൽ ഉപരിപഠനം. ചാലായിക്കര, കറ്റാനം, പെരുമ്പ ഉത്തർ, ഒട്ടൻഛത്രം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.
അഡ്വ. പി എ സൈറസ്, എസ് കെ ഏബ്രഹാം എന്നിവർ നേതൃത്വം നൽകിയ കൂടിവരവുകളിൽ സജീവ പങ്കാളിയായിരുന്നു. ഒട്ടൻഛത്രം ക്രിസ്റ്റ്യൻ ഫെലോഷിപ്പിലായിരുന്നു വിശ്രമ ജീവിതം. ഭാര്യ ഡോ. എലിസബേത്ത് ഡേവിഡ് (ലീല, കോഴഞ്ചേരി മേലുകര കുറുന്തോട്ടിക്കൽ അട്ടേരേത്ത്). മകൻ ഐസക് ഡേവിഡ്. സംസ്കാരം ജൂൺ 8, വൈകിട്ട് 3.00ന് ഒട്ടൻഛത്രത്ത്.