റോസ്‌ലിൻ റ്റി വർഗീസിന് ബി.എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക്
അടൂർ: ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അടൂർ സഭാംഗങ്ങളായ കണ്ണംകോഡ് ഗ്രേസ് വില്ലയിൽ തോമസ് വർഗീസിന്റെയും ബ്ലെസി വർഗീസിന്റെയും മകളും, തിരുവനന്തപുരം നീരാമക്കര എൻ എസ് എസ് വുമൺസ് കോളേജ് വിദ്യാർത്ഥിനിയുമായ റോസ്‌ലിൻ റ്റി വർഗീസ് കേരള യൂണിവേഴ്സിറ്റിയുടെ ബി.എ ഹിന്ദി അവസാന വർഷ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.
സണ്ടേസ്കൂൾ, പി.വൈ.പി.എ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന വിദ്യാർത്ഥിനിയാണ് റോസ്‌ലിൻ റ്റി വർഗീസ്. ഉന്നത വിജയം നേടിയ റോസ്‌ലിന് ക്രൈസ്തവ എഴുത്തുപുയുടെ അഭിനന്ദനങ്ങൾ!






- Advertisement -