റിയ മേരി ബിനോക്ക് ബി.കോം ടാക്സേഷൻ പരീക്ഷയിൽ രണ്ടാം റാങ്ക്

കോട്ടയം: റിയ മേരി ബിനോ എം.ജി യൂണിവേഴ്സിറ്റിയുടെ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. കോട്ടയം പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് അപ്ലയിഡ് സയൻസിലെ വിദ്യാർത്ഥിയാണ്. കായംകുളം എ.ജി സഭാംഗമായ മുണ്ടപ്പള്ളിൽ വീട്ടിൽ ബിനോ ഫിലിപ്പിൻ്റെയും ജയ്സി ബിനോയുടെയും മകളാണ്.

മാതാപിതാക്കളോടൊപ്പം സ്കൂൾ പഠനം ദുബായിൽ ചെയ്തു വരുമ്പോൾ ദുബായ് ഇമ്മാനുവേൽ ഐ.പി.സിയുടെ സണ്ടേസ്കൂൾ, പി.വൈ.പി.എ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന വിദ്യാർത്ഥിയാണ് റിയ. പഠന കാലഘട്ടങ്ങളിൽ വിവിധി പ്രൊഫിഷൻസി സർട്ടിഫിക്കേറ്റുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള റിയ സെൻ്റ് ഗിറ്റ്സ് കോളേജിൻ്റെ ആർട്സ് ക്ലബ് സെക്രട്ടറിയായും കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ്. തിളക്കമാർന്ന വിജയം നേടിയ റിയക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply