ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; പാസ്റ്ററിന് പരുക്ക്

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം. പാസ്റ്റർ തങ്കരാജി(72)ന്റെ തലയ്ക്ക് ഗുരുതര പരുക്ക്. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

301 കോളനിക്ക് സമീപം വളവിൽനിന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇതോടെ കൊമ്പൻ പാസ്റ്റർ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരിക്കുകയായിരുന്നു. കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply