ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ലോഗോസ് ബൈബിൾ ക്വിസ് സീസൺ – 3 ഡിസംബർ 10 ന്
വഡോദര/ ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൈബിൾ ക്വിസ് പ്രോഗ്രാമായ ‘ലോഗോസ് ബൈബിൾ ക്വിസ് സീസൺ – 3’ യുടെ പോസ്റ്റർ പ്രകാശനം ചെയ്തു . മെയ് 14 നടന്ന ചാപ്റ്റർ പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി സാംമോൻ രാജു സീനിയർ പാർട്ടിസിപ്പന്റ് ആയ പാസ്റ്റർ വി എ തോമസ്കുട്ടിക്ക് ആദ്യ കോപ്പി നൽകി.
ഡിസംബർ 10ന് നടക്കുന്ന ഈ പ്രോഗ്രാമിൽ
ലേവ്യാ പുസ്തകം, റോമ ലേഖനം, എബ്രായ ലേഖനം എന്നീ മൂന്ന് പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. മലയാളം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിൽ ചോദ്യങ്ങൾ ഉണ്ടാകും. സമ്മാനാർഹർക്ക് ഭാഷ അടിസ്ഥാനത്തിൽ പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനാർഹരാകുന്നവർക്ക് 5000/-,3000/-,2000/- രൂപ ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണ്.