തിരുവനന്തപുരം തുടലിയിൽ ഐപിസിസഭയുടെ മതിലും സ്നാനക്കുളവും തകർത്തതിൽ പ്രതിക്ഷേധം ശക്തമാകുന്നു
തിരുവനന്തപുരം: ആര്യങ്കോട്, തുടലി എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന ഐപിസി പെനിയെൽ വർഷിപ്പ് സെൻ്ററിൻ്റെ സ്നാനക്കുളവും ഗേറ്റും മതിലും അയൽവാസി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും സ്നാനതൊട്ടി മണ്ണിട്ട് മൂടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
യാതൊരു പ്രകോപനവുമില്ലാതെ, പാസ്റ്ററും കുടുംബവും ഇല്ലാത്ത സമയം നോക്കി സഭാ വളപ്പിൽ അനധികൃതമായി അതിക്രമിച്ചു കയറി സ്നാന തൊട്ടിയും മതിലും ഗേറ്റും പൊളിക്കുകയയിരുന്നു.
കഴിഞ്ഞ 35 വർഷമായി നിയമ വിധേയമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ മുൻകൂർ നോട്ടീസ് പോലും നൽകാതെ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെ ഈ അതിക്രമം അഴിച്ചുവിട്ടത്.