ദൈവത്തിന് ഉപയോഗമുള്ള പാത്രമാവുക: ജെ പി വെണ്ണിക്കുളം

കെ ഇ ഗുജറാത്ത്‌ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം നടന്നു

വഡോദര / ഗുജറാത്ത്: മാന്യമായ ദൗത്യത്തിനായി ദൈവം നമ്മെ വിളിച്ചിരിക്കുകകൊണ്ട് നാം ദൈവത്തിന് ഉപയോഗമുള്ള പാത്രമാകണമെന്നും അതിനായി എപ്പോഴും ഒരുങ്ങിയിരിക്കണമെന്നും ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടറും ഫാമിലി മാഗസിൻ ചീഫ് എഡിറ്ററുമായ പാസ്റ്റർ ജെ പി വെണ്ണിക്കുളം.

വഡോദരയിൽ നടന്ന ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മെയ്‌ 14 ഞായറാഴ്ച വൈകിട്ട് 7ന് വഡോദര ശാലേം പ്രയർ ഹോമിൽ
(7, അർപിത കോംപ്ലക്സ് ) വെച്ചായിരുന്നു സമ്മേളനം. നമ്മുടെ ഉഴൽച്ചകളെ എണ്ണുന്ന ദൈവം ദിനം തോറും നമ്മെ കൈയ്ക്ക് പിടിച്ചു നടത്തുന്നവനാണെന്ന് മുഖ്യപ്രഭാഷണത്തിൽ ഓസ്ട്രേലിയ ചാപ്റ്റർ ഇംഗ്ലീഷ് ന്യൂസ്‌ കോർഡിനേറ്റർ പാസ്റ്റർ ജെയിംസ് ജോൺ പ്രസ്താവിച്ചു. ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജെ കുരുവിള ഗുജറാത്ത് ചാപ്റ്ററിന്റെ പ്രവർത്തന വിശദീകരണം നൽകി 2023- 24 വർഷത്തെ പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തുകയും ചെയ്തു .

ശ്രദ്ധ കോർഡിനേറ്റർ പാസ്റ്റർ വിജയ് തോമസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സീനിയർ എക്സ് ഒഫീഷ്യൽസായ പാസ്റ്റർ വി എ തോമസ്കുട്ടി, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി എന്നിവരും സംസാരിച്ചു. ജോയിൻ ട്രഷറാർ ജോളി ജോയ് സ്വാഗതം ആശംസിച്ചു. ജോയിൻ സെക്രട്ടറി സാംമോൻ രാജു, അപ്പർ റൂം കോർഡിനേറ്റർമാരായ ബെറ്റി എബ്രഹാം ഷീബ രാജേഷ്,ഇവാഞ്ചലിസം കോർഡിനേറ്റർ പാസ്റ്റർ റജി എബ്രഹാം എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു. ചാപ്റ്റർ ട്രഷറാർ ഫിലിപ്പ് വർഗീസ് കൃതജ്ഞത അറിയിച്ചു. ഈ സമ്മേളനത്തോടനുബന്ധിച്ചു ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ സിസ്റ്റർ ബെറ്റി എബ്രഹാമിന് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ്‌ ഇവാ. തങ്കച്ചൻ ജോൺ അധ്യക്ഷനായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.