ചർച്ച് ഓഫ് ഗോഡ് തീരദേശ മേഖലയുടെ പ്രവർത്തന ഉദ്ഘടനവും പഠനോപകരണ വിതരണവും നടന്നു
ചേപ്പാട്: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് തീരദേശ മേഖലയുടെ പ്രവർത്തന ഉദ്ഘടനവും പഠന സഹായ വിതരണം നടന്നു. മെയ് 13 ന് ശനിയാഴ്ച ചേപ്പാട് ദൈവസഭ ഹാളിൽവച്ച് നടത്തപ്പെട്ട മീറ്റിംഗ് മേഖല സെക്രട്ടറി പാസ്റ്റർ ചാർലി വർഗീസ് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ പാസ്റ്റർ ബാബു ബി. മാത്യു പ്രവർത്തന ഉദ്ഘടനവും പഠനസഹായ വിതരണ ഉദ്ഘടനവും നിർഹിച്ചു.
മേഖലയിൽ ഉള്ള പ്രാദേശിക സഭകളിലെ അർഹതപ്പെട്ട രണ്ടു കുട്ടികൾക്കു വീതം ആണ് സ്കൂൾ കിറ്റ് വിതരണം നൽകിയത്. സെന്റർ പാസ്റ്റർമാരായ പാസ്റ്റർ സി ഒ. ജോസഫ്, പാസ്റ്റർ ബിജു ജോയി, പാസ്റ്റർ റജി കുര്യൻ, പാസ്റ്റർ കെ.കെ. ഐസക് എന്നിവർ ആശംസകൾ അറിയിച്ചു. സോണൽ കമ്മറ്റി പ്രോഗ്രാമിന് നേതൃത്വം നൽകി.