അപ്കോൺ സംയുക്ത ആരാധന മെയ് 19ന്

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2023 – 24 പ്രവർത്തന വർഷത്തെ പ്രഥമ സംയുക്ത ആരാധന മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 8 മുതൽ 10 മണി വരെ അബുദാബിയിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.

അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എ ബി എം വർഗീസ്, വൈസ് പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി ജോഷ്വാ എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply