മണിപ്പൂർ കലാപത്തിൽ അപലപിച്ച് മാർത്തോമ്മാ സഭ

തിരുവല്ല: മണിപ്പൂരിൽ കലാപം ആളിക്കത്തുന്ന സാഹചര്യം സംജാതമാകുകയും അത് കെട്ടടങ്ങാതെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയും ചെയ്യുന്നതിൽ ഏറെ വേദനയും ആശങ്കയും ഉണ്ട്. ആ സ്വത്തിനും ഇതിനോടകം സംസ്ഥാനത്ത കനത്ത സാധാരണക്കാരായ ജനങ്ങളുടെ ജീവനും നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്ത് നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണ് സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതിലുപരി മണിപ്പുരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ്. ആവശ്യം. മണിപ്പൂരിൽ സമാധാനവും ഐക്യവും സാധ്യമാകുവാൻ എല്ലാവരും പ്രാർത്ഥിക്കണം. ഇപ്പോൾ നടത്തുന്ന പ്രശ്നപരിഹാര പരിശ്രമങ്ങളെ സർവ്വേശ്വരൻ ഫലകരമാകട്ടെ.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply