ബെഥേൽ കേരള നയാഗ്ര ചർച്ചിന് പുതിയ ആരാധനായിടം

വാർത്ത : ഗ്രെയ്‌സൺ സണ്ണി, കാനഡ

 


കാനഡ / നയാഗ്ര : കാനഡയിലെ ഏറ്റവും പ്രശസ്തമായ പ്രകൃതി ആകർഷണമായ നയാഗ്രയിലെ മലയാള ആരാധനകളിലൊന്നായ ബെഥേൽ കേരള ചർച്ച് കഴിഞ്ഞ നാളുകളിൽ ആരാധിച്ചുകൊണ്ടിരുന്ന സ്ഥലത്തു നിന്നും മാറി പുതിയ ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു. ലോകപ്രശസ്തമായ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള (Niagara falls) ദി ഗേറ്റ് ചർച്ച് ക്യാമ്പസിലാണ് (6009 Valley Way, Suite 104 Niagara Falls, ON) പുതിയ ആരാധനയിടം. മെയ് 7 ന് നടന്ന ആരാധന പാസ്റ്റർ തോമസ് മാത്യു (പാസ്റ്റർ ജോൺസി) പ്രാർഥിച്ചു തുടക്കം കുറിച്ചു. ബെഥേൽ കേരള ചർച്ച് സീനിയർ പാസ്റ്റർ  ടിജോ മാത്യു കുടുംബമായി നയാഗ്രയിൽ താമസിച്ചു ചർച്ചിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നു. എല്ലാ  ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 12:30 വരെ സൺഡേ സ്കൂളും, മലയാളം ആരാധനയും, ബുധനാഴ്ച വൈകിട്ട് 7:30 മുതൽ 9:30 വരെ കൂട്ടായ്മ യോഗവും, വെള്ളിയാഴ്ച രാവിലെ 10:00 മുതൽ 1:00 വരെ ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച വൈകിട്ട് 8:00 മുതൽ 9:30 വരെ കാത്തിരിപ്പു യോഗവും പുതിയ ആരാധന സ്ഥലത്തു നടക്കുന്നതാണ്. എല്ലാ ദിവസവും ചർച്ച് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതും കൗൺസിലിംഗിനും, പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ചർച്ച് വെബ്സൈറ്റ് (https://bethelkerala.ca) സന്ദർശിക്കാവുന്നതാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.