ക്രൈസ്‌തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം മെയ് 14ന്

വഡോദര / ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ 2023 – 24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 14 ന് വഡോദര ശാലേം പ്രയർ ഹോമിൽ വെച്ച് (7, അർപിത കോംപ്ലക്സ് ) വൈകിട്ട് 7 മണി മുതൽ നടക്കും. ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടറും മാഗസിൻ്റെ ചീഫ് എഡിറ്ററുമായ പാസ്റ്റർ ജോൺ പി തോമസ് വെണ്ണിക്കുളം ഉദ്ഘാടനം നിർവഹിക്കും.

ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജെ കുരുവിള അധ്യക്ഷത നിർവഹിക്കും. ഗുജറാത്ത് ചാപ്റ്ററോട് ചേർന്ന് ബറോഡ യൂണിറ്റും ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply