ഇടയ്ക്കാട് കൺവൻഷന് ഇന്ന് തുടക്കം

സുവി. ജോൺ പി തോമസ് സന്ദേശം നൽകും

കടമ്പനാട് : യുവജന സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബം സംഘടിപ്പിക്കുന്ന ഇടയ്ക്കാട് കൺവെൻഷന് ഇന്ന് തുടക്കമാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇടയ്ക്കാട് വടക്ക്, ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപമായി ഇമ്മനുവേൽ ഗ്രൗണ്ടാണ് കൺവൻഷൻ വേദി. വൈകിട്ട് 6 മുതൽ 9 മണി വരെയാണ് സമയം. മുതിർന്ന മാധ്യമപ്രവർത്തകൻ സുവി. ഷാജൻ ജോൺ ഇടയ്ക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവി. ജോൺ പി തോമസ് ഇന്ന് ദൈവവചനം സംസാരിക്കും.

രണ്ടാം ദിനം സിസ്റ്റർ ഷീല ദാസും, ശനിയാഴ്ച പാസ്റ്റർ കെ ജെ തോമസ് കുമിളിയും പ്രസംഗകരായി എത്തും. ജെമൽസൺ പി ജേക്കബ് & ബ്ലസി ബെൻസൺ എന്നിവരടങ്ങിയ ശാലേം ആലപ്പുഴ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സൗഹൃദ സംഘമായ ഇടയ്ക്കാട് കുടുംബം കൂട്ടായ്മയാണ് കൺവൻഷന്റെ സംഘാടകർ. സുവിശേഷീകരണ സേവന പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മയുടെ പ്രധാന പദ്ധതികൾ. കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടം, വിവിധ ക്രൈസ്തവ സഭകളുടെ സംഗമഭൂമി കൂടിയാണ്. സ്വദേശികളായ വിശ്വാസികളുടെ സംഗമം ലക്ഷ്യമിട്ടാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply