എഡ്മെണ്ടൻ ഇമ്മാനുവേൽ ഗോസ്പൽ അസ്സെംബ്ലിയുടെ പതിമൂന്നാമത് വാർഷിക സമ്മേളനം മെയ് 26 മുതൽ
KE NEWS DESK
കാനഡ / ആൽബെർട്ട : എഡ്മെണ്ടൻ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിയുടെ പതിമൂന്നാമത് ആനുവല്‍ കോൺഫറൻസ് 2023 മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ എഡ്മെണ്ടന്റനിൽ വച്ച് നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർമാരായ വർഗീസ് ബേബി, ജോയ് പുന്നൂസ്, ചാക്കോ വർഗീസ് തുടങ്ങിയവർ ശുശ്രുഷിക്കും. EGA ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. പൊതുയോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ 12:00 വരെയും, വൈകിട്ട് 07:00 മുതൽ 09:00 വരെയും, സഭാരാധന ഞായറാഴ്ച രാവിലെ 09:30 മുതൽ 11:30 വരെയും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാസ്റ്റർ ജോഷുവ ജോൺ അറിയിച്ചു.