തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന മെയ് 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഐപിസി എബനേസർ തൈവിളയിൽ വച്ച് നടക്കപ്പെടും. പ്രസ്തുത മീറ്റിംഗിൽ സെന്ററിലെ അനുഗ്രഹീത ദൈവദാസന്മാർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കുന്നു.ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ ചാക്കോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സാംകുട്ടി ദാനിയേൽ, പാസ്റ്റർ രാജേഷ് കുമാർ, സുവിശേഷകൻ സാം രാജ് തുടങ്ങിയവർ ഈ മീറ്റിങ്ങിന് നേതൃത്വം നൽകും.