തോളേലി കൺവൻഷനും സംഗീത വിരുന്നും
കോതമംഗലം: ആയക്കാട് ഐപിസി ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ തോളേലി എം.ഡി.ഹൈസ്ക്കൂളിന് സമീപം വർഗീസ് പന്തലിക്കുടിയുടെ ഭവനാങ്കണത്തിൽ മെയ് 3, 4 ,5. (ബുധൻ, വ്യാഴം ,വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷയോഗവും സംഗീതശുശ്രൂഷയും നടക്കും.
ഐപിസി കോതമംഗലം ഏരിയ കൺവീനർ ജോയി എ ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി, പാസ്റ്റർ ബാബു ചെറിയാൻ പിറവം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിറ്റിൽ ആർമി ഓഫ് ഗോഡ് ഗാനശുശ്രൂഷ നിർവഹിക്കും.