നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു

നൈജീരിയയിലെ നസറാവ സംസ്ഥാനത്തെ കൊക്കോണ എൽജിഎയിൽ രണ്ട്ക മ്മ്യൂണിറ്റികളിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികൾ രണ്ട് ദിവസത്തോളം നടത്തിയ ആക്രമണത്തിൽ ഇരുപതോളം ക്രൈസ്തവർ കൊല്ലപ്പെട്ടു.

എന്നാൽ, ഈ ആക്രമണത്തെ തടയാനോ, സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താനോ സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാരിനോ, പോലീസിനോ കഴിഞ്ഞില്ല.
“ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ നടന്ന ആക്രമണത്തിൽ പ്രദേശവാസികളുടെ വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു. ആക്രമണം നടക്കുന്ന ഗ്രാമങ്ങളിലെത്താൻ പോലീസ് രണ്ട് ദിവസമെടുത്തു. നൈജീരിയൻ പോലീസിൽ ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു” – ഒരു പ്രദേശവാസി വെളിപ്പെടുത്തുന്നു.

അക്രമികൾ ഇരുപതു പേരെ കൊലപ്പെടുത്തുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്തു. ക്രൈസ്തവർ തുടരെ ആക്രമണത്തിന് ഇരകളാകുന്നുവെങ്കിലും അവർക്ക് സർക്കാരിൽ നിന്ന് യാതൊരുവിധ മാനുഷിക സഹായവും ലഭിക്കുന്നില്ല.

ഈ ആക്രമണങ്ങൾ ക്രൈസ്തവർക്കു നേരെ നടക്കുന്ന വംശഹത്യയാണ്. സംരക്ഷിക്കേണ്ടവരുടെ ഒത്താശയോടെ നടക്കുന്ന തുടരെത്തുടരെയുള്ള ആക്രമണങ്ങളിൽ പാവപ്പെട്ട ക്രൈസ്തവർ നിസ്സഹായരായി മാറുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply