യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് പീഡിത ക്രൈസ്തവർക്കായുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി
ബുഡാപെസ്റ്റ്: യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് ഓർമിപ്പിച്ച് പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ്. യൂറോപ്പ് അതിന്റെ ക്രൈസ്തവ സ്വത്വം വീണ്ടെടുക്കേണ്ടതിന്റെ
അനിവാര്യത അദ്ദേഹം വ്യക്തമാക്കിയത്.
ക്രിസ്ത്യൻ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും അകറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതിന് അറുതി വരുകയും ക്രൈസ്തവ സ്വത്വം യൂറോപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നവർ ക്രൈസ്തവരാണെന്ന വസ്തുത വീണ്ടും ഓർമിപ്പിച്ചതിനൊപ്പം ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള ഹംഗേറിയൻ
ഭരണകൂടം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു അദ്ദേഹം.
ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സഹായിക്കാനും അവർക്കുവേണ്ടി ശബ്ദമുയർത്താനും ഒരു സെക്രട്ടേറിയറ്റിനുതന്നെ രൂപംകൊടുത്ത രാജ്യമാണ് ഹംഗറി ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ അന്താരാഷ്ട്രസമൂഹം നിഷ്ക്രിയത്വം തുടരുമ്പോൾ, യൂറോപ്പിലെ ഹംഗറി എന്ന ചെറുരാജ്യം പീഡിത ക്രൈസ്തവർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.
വിശേഷിച്ചും, ഇറാഖ് ഉൾപ്പെടെയുള്ള മധ്യപൂർവേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹങ്ങളെ പുനരുദ്ധരിക്കുന്നതിലാണ്ഹം ഗേറിയൻ ഭരണകൂടം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
സഹായപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതു മുതൽ അന്താരാഷ്ട്ര കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതുവരെ, തകർന്ന ദൈവാലയങ്ങളുടെയും സ്ഥാപനങ്ങളും പുനർനിർമാണം മുതൽ ജനങ്ങളുടെ സുസ്ഥിര വികസനംവരെ നീളുന്നു ക്രൈസ്തവ വിരുദ്ധതയെ നേരിടാനുള്ള ഹംഗറിയുടെ ഇടപെടലുകൾ.