പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭ സുവിശേഷ യോഗം
പുതുപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് പുതുപ്പള്ളി സഭയുടെ ആഭിമുഖ്യത്തിൽ മെയ് 2, 3 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും പുതുപ്പള്ളി കന്നുകുഴി പാലത്തിനു സമീപമുള്ള സഭാ ഹാളിൽ വച്ച് നടക്കും.
പാസ്റ്റർ കെ.എം കുരുവിള നേതൃത്വം കൊടുക്കുന്ന യോഗത്തിൽ പാസ്റ്റർ വി.ജെ എ ബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ടെന്നിസൺ മാത്യു പൂനെ, പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം എന്നിവർ പ്രസംഗിക്കും.